പ്രതിഷേധം കനത്തു: ധർമശാല കെൽട്രോൺ നഗറിൽ അശാസ്ത്രീയമായി നിർമ്മിച്ച രണ്ടു അടിപ്പാതകളും പൊളിച്ച് നീക്കി.

പ്രതിഷേധം കനത്തു:  ധർമശാല കെൽട്രോൺ നഗറിൽ അശാസ്ത്രീയമായി നിർമ്മിച്ച രണ്ടു അടിപ്പാതകളും പൊളിച്ച് നീക്കി.
Aug 11, 2025 02:41 PM | By Sufaija PP

ധർമശാല: ജനരോഷം ശക്തമായതോടെ

ദേശീയപാതയിൽ ധർമശാല കെൽട്രോൺ നഗറിൽ അശാസ്ത്രീയമായി നിർമ്മിച്ച രണ്ടു അടിപ്പാതകളും അധികൃതർ ഇടപെട്ട് പൊളിച്ച് നീക്കി.

കെൽട്രോൺ നഗർ - യൂണിവേഴ് സിറ്റി റോഡിൽ ബസ്സ് കടന്നു പോകാൻ പാകത്തിലുള്ള അടിപ്പാത അനുവദിക്കണമെന്ന് ജനകീയ ആവശ്യത്തിനു മുന്നിൽ സർക്കാറും ദേശീയ പാത അധികൃതരും മുട്ടുമടക്കിയതോടെ രണ്ടു തവണ പണിത അടിപ്പാതയാണ് പൊളിച്ചു നീക്കിയത്.

ബസ്സ് കടന്നു പോകാൻ പാകത്തിൽ 10 മീറ്റർ വീതിയിലും 4 മീറ്റർ ഉയരത്തിലുള്ള പുതിയ അടിപ്പാതയുടെ നിർമ്മാണമാണ് ഇപ്പോൾ തുടങ്ങിയത്.

അടിപ്പാത പൊളിക്കാൻ മാത്രം 2.62 ലക്ഷം രൂപയാണ് ദേശീയ പാത അധികൃതർ വകയിതുത്തിയത്. എന്നാൽ പുതിയ അടിപ്പാതക്ക് 2.21 കോടിയുമാണ് വകയിരുത്തിയിട്ടുള്ളത്.

അധികൃതരുടെ ദുർവാശിയും ദീർഘ വീക്ഷണമില്ലായ്മയും കാരണം കോടിക്കണക്കിന് രൂപയാണ് ദുർവ്യയം നടത്തിയത്. ഇതിൻ്റെയൊക്കെ ഭാരം വാഹനയാത്രക്കാരിൽ നിന്നും ഈടാക്കുന്ന നടപടിയും ഉണ്ടാകുമെന്നാണ് പ്രദേശ വാസികൾ പറയുന്നത്.

നിലവിലുണ്ടായിരുന്ന അടിപ്പാതയുടെ അരികിലൂടെ ചെറുകുന്ന് ഭാഗത്തേക്കുള്ള ബസ് ഗതാഗതം വഴിതിരിച്ചു വിട്ടിരുന്നു' തുടർന്ന് കഴിഞ്ഞ ഒന്നര മാസമായി ധർമശാല കെൽട്രോൺ നഗറിൽ നിന്നും ചെറുകുന്ന് ഭാഗത്തേക്ക് കടക്കേണ്ട 23 ൽ പരം ബസുകൾ ഹാജി മൊട്ടവരെ ഓടി യു ടേൺ എടുത്താണ് ചെറുകുന്ന് റോഡിലേക്ക് തിരിഞ്ഞ് സർവീസ് തടഞ്ഞുന്നത്. ഇത് ബസുകൾക്ക് സമയനഷ്ടവും ഇന്ധനം അധികം ഉപയോഗിക്കേണ്ടി നരുന്നതിനാൽ സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നതായും ആക്ഷേപം ഉയരുന്നുണ്ട്. അടിപ്പാത നിർമ്മാണം തുടങ്ങിയതോടെ നിർമ്മാണ സ്ഥലത്തിന് സമീപത്ത് കൂടി പഴയ പോലെ ബസുകൾക്കും മറ്റു വാഹനങ്ങൾക്കും മറികടക്കാൻ സൗകര്യം ഒരുക്കണമെന്നാവശ്യം ശക്തമാണ്, വട്ടം ചുറ്റുമ്പോൾ ചുരുങ്ങിയത് ആറ് കിലോമീറ്ററിൽ അധികമാണ് ഓടേണ്ടി വരുന്നത് എന്നാണ് ബസ് ജീവനക്കാർ പറയുന്നത്.

ബസുകൾ അടക്കം കടന്നു പോകേണ്ട സ്ഥലത്ത് തികച്ചും അശാ സ്ത്രീയമായി

പ്രായോഗികത കണക്കിലെടുക്കാതെയാണ്

രണ്ട് തവണയും അടിപ്പാതകൾ നിർമ്മിച്ചത്, ജനകീയ ആവശ്യങ്ങൾ തള്ളിക്കളഞ്ഞാണ് ദേശീയ പാത അധികൃതർ അത്തരം നിർമ്മാണങ്ങൾ നടത്തിയത്.


എന്നാൽ സ്ഥലം എം എൽ എ എം.വി, ഗോവിന്ദൻ്റെ നിരന്തര ഇടപെടൽ മൂലമാണ് സുകൾ അടക്കം നുള്ള പുതിയ അടിപ്പാതക്ക് വഴി തുറന്നത്.രണ്ടാം വട്ടം നിർമ്മിച്ച


അടിപ്പാത പൊളിക്കാൻ മാത്രം 2.62 ലക്ഷം രൂപയാണ് ദേശീയ പാത ലൈവിതത്തിൽ മകയിതു ത്തിയത്, . പുതിയ അടിപ്പാതക്ക് 2.21 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. പുതിയ അടിപ്പാത കൂടി പൂർത്തിയാകുന്നതോടെ പുതിയ ദേശീയ പാതയിൽ ആന്തൂർ നഗരസഭാ ഭാഗത്ത് മാത്രം രണ്ട് മേൽപ്പാലങ്ങളും രണ്ട് വലിയ അടിപ്പാതകളും ആകും. ബക്കളത്തും ധർമശാലയിലും മേൽപ്പാലങ്ങളുടെ നിർമ്മാണവും താഴെ ബക്കളത്തെ വലിയ അടിപ്പാതയുടെ നിർമ്മാണവും അവസാന ഘട്ടത്തിലാണ്.

ജനങ്ങൾ ഒത്തുപിടിച്ചാൽ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. അത്രമാത്രം ശക്തമായ പ്രതിഷേധമാണ് ധർമ്മശാലയിൽ ഉണ്ടായത്. അടിപ്പാത വഴി ബസ്സുകൾക്ക് കടന്നുപോകാൻ സൗകര്യ മൊരുക്കിയില്ലെങ്കിൽ 4 കിലോമീറ്റർ കീച്ചേരിയിലേക്കും അവിടെ നിന്നും വീണ്ടും 4 കിലോമീറ്റർ ഓടിയാൽ മാത്രമേ ധർമ്മശാലവഴി ചുറ്റിക്കറങ്ങി വേണം യൂണിവേഴ്സിറ്റി റോഡ് വഴി കണ്ണപുരം ചെറുകുന്ന് പഴയയങ്ങാടി ഭാഗത്തേക്ക് സൗകര്യമായി യാത്ര പോകാൻ.

Protests intensify: Two unscientifically constructed underpasses in Dharamsala's Keltron Nagar demolished.

Next TV

Related Stories
കമ്മ്യൂണിസ്റ്റുകാരും യുഡിഎഫിന് വോട്ട് ചെയ്‌തു, കഴിഞ്ഞ 10 വർഷത്തെ ദുർഭരണത്തിന് ജനം നൽകിയ ജനവിധി; രമേശ് ചെന്നിത്തല

May 4, 2026 05:48 PM

കമ്മ്യൂണിസ്റ്റുകാരും യുഡിഎഫിന് വോട്ട് ചെയ്‌തു, കഴിഞ്ഞ 10 വർഷത്തെ ദുർഭരണത്തിന് ജനം നൽകിയ ജനവിധി; രമേശ് ചെന്നിത്തല

കമ്മ്യൂണിസ്റ്റുകാരും യുഡിഎഫിന് വോട്ട് ചെയ്‌തു, കഴിഞ്ഞ 10 വർഷത്തെ ദുർഭരണത്തിന് ജനം നൽകിയ ജനവിധി; രമേശ്...

Read More >>
തളിപ്പറമ്പില്‍ ഇടതുകോട്ട തകര്‍ത്ത് ടി കെ ഗോവിന്ദൻ മാസ്റ്റർ വമ്പൻ വിജയത്തിലേക്ക്

May 4, 2026 03:44 PM

തളിപ്പറമ്പില്‍ ഇടതുകോട്ട തകര്‍ത്ത് ടി കെ ഗോവിന്ദൻ മാസ്റ്റർ വമ്പൻ വിജയത്തിലേക്ക്

തളിപ്പറമ്പില്‍ വിസ്മയമായി ടികെ ഗോവിന്ദൻ; ഇടതുകോട്ട തകര്‍ത്ത് ടി കെ ഗോവിന്ദൻ മാസ്റ്റർ വമ്പൻ...

Read More >>
പാലക്കാട് താമര വിരിഞ്ഞില്ല; ശോഭ സുരേന്ദ്രനെ വീഴ്ത്തി രമേശ് പിഷാരടി

May 4, 2026 03:41 PM

പാലക്കാട് താമര വിരിഞ്ഞില്ല; ശോഭ സുരേന്ദ്രനെ വീഴ്ത്തി രമേശ് പിഷാരടി

പാലക്കാട് താമര വിരിഞ്ഞില്ല; ശോഭ സുരേന്ദ്രനെ വീഴ്ത്തി രമേശ്...

Read More >>
വിമതർ ശരിയെന്ന് ജനം...? പയ്യന്നൂരിലും തളിപ്പറമ്പിലും സിപിഎം കോട്ടകളെ വിറപ്പിച്ച് പാർട്ടി വിട്ടവർ,

May 4, 2026 02:42 PM

വിമതർ ശരിയെന്ന് ജനം...? പയ്യന്നൂരിലും തളിപ്പറമ്പിലും സിപിഎം കോട്ടകളെ വിറപ്പിച്ച് പാർട്ടി വിട്ടവർ,

വിമതർ ശരിയെന്ന് ജനം...? പയ്യന്നൂരിലും തളിപ്പറമ്പിലും സിപിഎം കോട്ടകളെ വിറപ്പിച്ച് പാർട്ടി...

Read More >>
ജവഹർ ബാൽ മഞ്ച് ജില്ലാ സമ്മേളനം:സംഘാടക സമിതി രൂപീകരിച്ചു

May 4, 2026 10:31 AM

ജവഹർ ബാൽ മഞ്ച് ജില്ലാ സമ്മേളനം:സംഘാടക സമിതി രൂപീകരിച്ചു

ജവഹർ ബാൽ മഞ്ച് ജില്ലാ സമ്മേളനം:സംഘാടക സമിതി...

Read More >>
ആകാശസ്വപ്നങ്ങൾ പൂവണിഞ്ഞു; മുഹമ്മദ് നിഹാലിന് പരിയാരം പഞ്ചായത്ത് യൂത്ത് ലീഗിന്റെ ആദരം

May 4, 2026 10:27 AM

ആകാശസ്വപ്നങ്ങൾ പൂവണിഞ്ഞു; മുഹമ്മദ് നിഹാലിന് പരിയാരം പഞ്ചായത്ത് യൂത്ത് ലീഗിന്റെ ആദരം

ആകാശസ്വപ്നങ്ങൾ പൂവണിഞ്ഞു; മുഹമ്മദ് നിഹാലിന് പരിയാരം പഞ്ചായത്ത് യൂത്ത് ലീഗിന്റെ...

Read More >>
Top Stories










News Roundup